ചാലക്കുടിയിൽ നടന്ന പി. അശോകൻ അനുസ്മരണം നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: നാലര പതിറ്റാണ്ട് ചാലക്കുടിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, കലാ കായിക രംഗത്ത് നിറഞ്ഞുനിന്ന സംഘാടകനും കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് സൂപ്രണ്ടുമായിരുന്ന പി. അശോകന്റെ പന്ത്രണ്ടാം ചരമവാർഷികം ആചരിച്ചു. വ്യാപാര ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം വ്യാപാരഭവനിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ പ്രാഫ. എ.എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്‌സ് സംസ്ഥാന ചീഫ് കമ്മിഷണർ പ്രൊഫ. ഇ.യു. രാജൻ പുരസ്‌കാര സമർപ്പണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ വിത്സൺ പാണാട്ടുപറമ്പിൽ എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സ്‌കൗട്ട് ജില്ലാ കമ്മിഷണർ എൻ.സി. വാസു, ടൗൺ കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോയ് മൂത്തേടൻ, അഡ്വ. ആന്റോ ചെറിയാൻ, പി.എ. സുഭാഷ് ചന്ദ്രദാസ്, യു.എസ്. അജയകുമാർ എന്നിവർ പ്രസംഗിച്ചു.