തൃശൂർ: മുളങ്കുന്നത്തുകാവ്- പൂങ്കുന്നം– തൃശൂർ റെയിൽവേ പാതയിൽ ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 31വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലൊഴികെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. കായംകുളം- കൊല്ലം റെയിൽവേ പാതയിൽ എൻജിനിയറിംഗ് ജോലികൾക്കായി ഇന്ന് ഈ റൂട്ടിൽ ട്രെയിനുകൾക്കു വേഗ നിയന്ത്രണം ഏർപ്പെടുത്തി. 16792 പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസും 16128 ഗുരുവായൂർ- ചെന്നൈ എഗ്‌മോർ എക്‌സ്പ്രസും ഇതിനാൽ ഇന്ന് ഒരു മണിക്കൂർ അഞ്ച് മിനിറ്റ് ഈ റൂട്ടിൽ വൈകും.
മറ്റ് നിയന്ത്രണങ്ങൾ
1. 56605 കോയമ്പത്തൂർ- തൃശൂർ പാസഞ്ചർ ഷൊർണൂർ- തൃശൂർ റെയിൽവേ പാതയിൽ 14,17,21,24,25,28,31 തീയതികളിൽ ഭാഗികമായി റദ്ദാക്കി.
2. 56603 തൃശൂർ- കണ്ണൂർ പാസഞ്ചർ തൃശൂർ- ഷൊർണൂർ പാതയിൽ 12,15,18,22,25,26,29 തീയതികളിലും നവംബർ ഒന്നിനും ഭാഗികമായി റദ്ദാക്കി.
3. 22150 പൂനെ- എറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് മുളങ്കുന്നത്തുകാവ്- എറണാകുളം ജംഗ്ഷൻ പാതയിൽ 14 മുതൽ 31 വരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ സ്‌പെഷൽ പാസഞ്ചർ ട്രെയിൻ ഈ റൂട്ടിൽ സർവീസ് നടത്തും.
4. 16348 മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ് മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ 31 വരെ 45 മുതൽ 55 മിനിറ്റ് വരെ പിടിച്ചിടും.
5. 16360 പറ്റ്ന- എറണാകുളം എക്‌സ്പ്രസ് മുളങ്കുന്നത്തുകാവ്- വടക്കാഞ്ചേരി പാതയിൽ ഒരു മണിക്കൂർ 15 മിനിറ്റ് 17,24,31 തീയതികളിൽ പിടിച്ചിടും.
6. 16344 മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ 31വരെ 40 മിനിറ്റ് പിടിച്ചിടും.
7. 16350 നിലമ്പൂർ- കൊച്ചവേളി രാജ്യറാണി എക്‌സ്പ്രസ് വടക്കാഞ്ചേരി സ്റ്റേഷനിൽ 31വരെ 15 മിനിറ്റ് പിടിച്ചിടും.