തൃശൂർ: റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസിൽ കിരീടത്തിനായി ചാലക്കുടി മുന്നേറുന്നു. കഴിഞ്ഞ ദിവസം മുന്നിലായിരുന്ന ഇരിങ്ങാലക്കുടയെ മറികടന്നാണ് ചാലക്കുടിയുടെ (123) കുതിപ്പ്. 107 പോയിന്റാണ് ഇരിങ്ങാലക്കുടയ്ക്ക്. 88 പോയിന്റുമായി തൃശൂർ ഈസ്റ്റ് മൂന്നാംസ്ഥാനത്തും 81 പോയിന്റുമായി മാള നാലാം സ്ഥാനത്തുമുണ്ട്. 55 പോയിന്റോടെ ചേർപ്പാണ് അഞ്ചാംസ്ഥാനത്ത്. വിവിധ സ്റ്റേഡിയങ്ങളിലായി ക്രിക്കറ്റ്, കബഡി, ഹാൻഡ്‌ബാൾ, ബാസ്‌കറ്റ് ബാൾ, വോളിബാൾ, ഫുട്‌ബാൾ, ടെന്നീസ്, ഷട്ടിൽ, ഖോ ഖോ, ചെസ് മത്സരങ്ങളും നടന്നു. ഇന്ന് വൈകിട്ട് ഗെയിംസ് സമാപിക്കും.