കയ്പ്പമംഗലം: കാർഷിക വികസന വകുപ്പ് എടത്തിരുത്തി പഞ്ചായത്തിൽ നടപ്പിലാക്കുന്ന 'നല്ല കാർഷിക പരിചരണ മുറകൾ ' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി. ബിന്ദു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീന വിശ്വൻ, ലൈല മജീദ്, ബേബി ശിവദാസ്, പഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീത മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.