മാള: കർഷക തൊഴിലാളികളുടെ കൂലിയിൽ ജാതീയമായ വേർതിരിവ് ഉണ്ടായിരുന്നതിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് മാറിയത് കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ പോരാട്ടത്തിലൂടെയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാള ഏരിയാ സമ്മേളനം പുത്തൻചിറയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബിജു. കെ.എസ്.കെ.ടി.യു മാള ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി.എൻ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ലളിത ബാലൻ, വർഗീസ് കണ്ടംകുളത്തി, ടി.കെ. സന്തോഷ്, മല്ലിക ചാത്തുക്കുട്ടി, എം.എം. നൗഷാദ്, യു.കെ. പ്രഭാകരൻ, എ.വി. ഉണ്ണിക്കൃഷ്ണൻ, പി.കെ. ഉത്തമൻ, എം.കെ. മോഹനൻ, എ.വി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.