kootayottam
മതിലകം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് നടന്ന കൂട്ടയോട്ടം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

കയ്പ്പമംഗലം: മതിലകം പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറച്ച് മയക്ക് മരുന്നിനെതിരെ യുവാക്കളുടെ ഐക്യനിര എന്ന സന്ദേശവുമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ ക്ലബുകളിലെ നൂറുകണക്കിന് ചെറുപ്പക്കാർ പുതിയകാവിൽ നിന്ന് മതിലകം സെന്റർ വരെയുള്ള കൂട്ടയോട്ടത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.വൈ. അസീസ്, അനി റോയ്, കെ.കെ. അഹമ്മദ് കബീർ, ഹസീന റഷീദ്, കോർഡിനേറ്റർ വി.എൽ. ഇൻസാഫ് എന്നിവർ സംസാരിച്ചു.