വടക്കേക്കാട്: 63-ാം സംസ്ഥാന സ്കൂൾ ഗെയിംസ് തായ്ക്വാൻഡോ മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി പുന്നയൂർക്കുളം രാമരാജ യു.പി സ്കൂളിലെ നിബ നസ്‌റിൻ, വി.എസ്. അനാമിക എന്നീ വിദ്യാർത്ഥിനികൾ. ഇവർക്ക് ദേശീയ സ്കൂൾ ഗെയിംസ് മത്സരത്തിലേക്ക് അവസരം ലഭിച്ചു. സ്കൂളിലെ കെ.എസ്. അഭിമന്യൂ വെള്ളി മെഡലും സി.എസ്. അനു ലക്ഷമി വെങ്കല മെഡലും സ്വന്തമാക്കി. മൂന്ന് വർഷമായി തായ് ക്വാൻഡോ പരിശീലനം ആരംഭിച്ച ഇവരുടെ പരിശീലക ദേശീയ റഫറിയും രാജ്യന്തര തായ് ക്വാൻഡോ കായിക താരവുമായ അബ്ഷിറാ ബഷീറാണ്.