ഗുരുവായൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ എത്തുന്നത് നഗരത്തിലെ കാനയിലൂടെ ഒഴുകുന്നതു പോലുള്ള കറുത്ത മലിന ജലം. രണ്ട് ദിവസമായി പടിഞ്ഞാറെ നടയിലെ പല ഭാഗങ്ങളിലും എത്തുന്നത് കറുത്ത മലിന ജലമാണ്. പലപ്പോഴും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. പൈപ്പ് ലീക്ക് ചെയ്ത് കാനയിലെ വെള്ളം കുടിവെള്ളത്തിൽ കലർന്നതായി സംശയിക്കുന്നുണ്ട്. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഗുരുവായൂരിൽ പലയിടത്തും പൈപ്പ് ലൈനുകൾ പൊട്ടിയൊഴുകുന്നുണ്ട്.