കൊടുങ്ങല്ലൂർ: മേളമാഹാത്മ്യം 2019ന്റെ ഭാഗമായി ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ശ്രീ കുരുംബ ഭഗവതിക്ഷേത്രം തെക്കെ മൈതാനിയിൽ നടന്നു . ദേവസ്വം മാനേജർ യഹുൽ ദാസ് പന്തൽ കാൽ നാട്ടുകർമ്മം നിർവഹിച്ചു. മേളമഹത്മ്യം സ്വാഗതസംഘം ചെയർമാൻ കെ.ജി. ശശിധരൻ, ജനറൽ കൺവീനർ സി.എസ്. ശ്രീനിവാസൻ, കോ- ഓർഡിനേറ്റർ യു.ടി. പ്രേംനാഥ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ തൃപ്പേക്കുളം ഉണ്ണിമാരാർ, അബിൻ അരുൺ, തിരുനായത്തോട് സൈബിൻ, പുത്തൻവേലിക്കര വിജയൻ മാരാർ തുടങ്ങിയവർ സന്നിഹിതരായി. ഒക്ടോബർ 18ന് ധ്വജ്വാരോഹണം നടക്കും. 19, 20 തീയതികളിലാണ് മേള മാഹാത്മ്യം നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന നിരവധി യുവകലാകാരന്മാർ മത്സരത്തിൽ മാറ്റുരയ്ക്കും.