കൊടുങ്ങലൂർ: മഹാത്മ ഗാന്ധിക്ക് ജനമനസുകളിലുള്ള വൈകാരികമായ സ്വീകാര്യതയും ലോക രാഷ്ട്രങ്ങളിലുള്ള അംഗീകാരവും എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാം എന്നതിൽ സംഘപരിവാർ നേതൃത്വവും സി.പി.എമ്മും ഗവേഷണം നടത്തുകയാണന്ന് ഡോ. പി.വി. കൃഷ്ണൻ നായർ. എറിയാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി പുതിയ കാലഘട്ടത്തിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി.

ജോസ് വള്ളൂർ മഹാത്മിജിയുടെ 150-ാം ജന്മവാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി.എം. നാസർ, പി.എച്ച്. മഹേഷ്, നൗഷാദ് ആറ്റുപറമ്പത്ത്, അബ്ദുറഹിമാൻ കടപ്പൂർ, ടി.എം. കുഞ്ഞുമൊയ്തീൻ, ഇ.കെ. സോമൻ, പി.എച്ച്. നാസർ, ഇ.കെ. സജീവൻ തുടങ്ങിയവർ സംസാരിച്ചു. സി.എ. റഷീദ്, അഡ്വ. സക്കീർ ഹുസൈൻ, പി.കെ. മുഹമ്മദ്, നസീർ പി.എച്ച്, പി.കെ. അബ്ദു റഹിമാൻ മാസ്റ്റർ, പി.പി. ജോൺ, സൈനുദ്ദീൻ കാട്ടകത്ത്, റഷീദ് പോനാക്കുഴി, പി.ബി. മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.