കൊടുങ്ങല്ലൂർ: രാഷ്ട്രീയ അവബോധമുള്ള പുതിയ തലമുറയ്ക്കായി സമൂഹത്തെ സജ്ജമാക്കണമെന്ന് വിപ്ലവ ഗായിക പി.കെ. മേദിനി പറഞ്ഞു. ചരിത്ര ബോധത്തിന്റെ അഭാവം ആശാസ്യമല്ലത്ത പല പ്രവണതകളും സമൂഹത്തിൽ വളർത്താൻ സഹായകരമാകുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. സി.പി.ഐ നേതാവായിരുന്ന കെ.പി. ജെസ്സിയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം സി.സി. വിപിൻ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഷീല വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. മീനാക്ഷി തമ്പാൻ, കെ.വി. വസന്തകുമാർ, അഡ്വ വി.ആർ. സുനിൽ കുമാർ എം.എൽ.എ, പി.പി. സുഭാഷ്, എം.എൻ. രാമകൃഷ്ണൻ, സി.പി. എലിസബത്ത് എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി പി.ബി. ഖയിസ് സ്വാഗതവും കെ.കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.