പാവറട്ടി: ജീവിതാനുഭവങ്ങളിൽ നിന്നുള്ള തത്വചിന്തകളുടെ വെളിപ്പെടുത്തലുകളാണ് എഴുത്തുകളായി മാറുന്നതെന്ന് കവിയും നിരൂപകനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി. നെയ്യൻ തോമസിന്റ 'തിരുശേഷിപ്പുകൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനം കവി സുധാകരൻ പാവറട്ടിക്കു നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്നകര ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക പ്രവർത്തകൻ സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി അദ്ധ്യക്ഷനായി. എം. നളിൻ ബാബു, ദേവരാജൻ മൂക്കോല, ബാലൻ, അബ്ദുട്ടി കൈതമുക്ക്, പ്രശാന്തൻ കാക്കശ്ശേരി, എൻ.ജെ. ജയിംസ്, ഹരി, രഞ്ജിത്ത് തട്ടകം തുടങ്ങിയവർ എന്നിവർ സംസാരിച്ചു.