koithulsavam-
കയ്പ്പമംഗലം പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ നെൽക്കൃഷി കൊയ്ത്തുത്സവം പഞ്ചായത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നെൽക്കൃഷി കൊയ്ത്തുത്സവം നടന്നു. ഏകദേശം ആറേക്കറോളം വരുന്ന നെൽക്കൃഷിയാണ് കൊയ്‌തെടുത്ത്. ഒരുമ, തനിമ, മഞ്ചിമ, മിത്രം, ജീവ, അരുണിമ എന്നിങ്ങനെയുള്ള വനിതാ ഗ്രൂപ്പുകൾ ആണ് നെൽക്കൃഷിക്ക് നേതൃത്വം നൽകിയത്. കൊയ്ത്തുത്സവം കയ്പ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈനുദീൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ശരത് മോഹൻ, കൃഷി അസിസ്റ്റന്റ് ജോയ്, കർഷകരായ ഓമന, കൈരളി, ബീന, ഷീജ, രമണി, ഫെമിന തുടങ്ങിവർ പങ്കെടുത്തു.