വടക്കാഞ്ചേരി: വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എൻ.ടി. ബേബി, വൈസ് പ്രസിഡന്റായി എം.എസ്. അബ്ദുൾ റസാഖ് എന്നിവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. മറ്റു ഭരണ സമിതി അംഗങ്ങളായി കെ.അർ. ബാലകൃഷ്ണൻ, സി.വി. മുഹമ്മദ് ബഷീർ, എ.കെ. വിനോദ്, കെ.ഒ. വിൻസെന്റ്, പി.എസ്. സുഭാഷ് ചന്ദ്രൻ, ജയലത പ്രഭാകരൻ, ഷീലമോഹൻ, സമീറ അബ്ദുൾ അസീസ്, എം.എ. വേലായുധൻ എന്നിവരെ തിരഞ്ഞെടുത്തു.

എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ അധികാരമേറ്റ പുതിയ ഭരണസമിതി അംഗങ്ങളെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.ടി. ബേബി അദ്ധ്യക്ഷനായി.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യാർ ചിറ്റിലപ്പിള്ളി, സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ, മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രൻ, പി.എൻ. അനിൽകുമാർ, എം.എ. വേലായുധൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. അബ്ദുൾ റസാഖ് സ്വാഗതവും സെക്രട്ടറി കെ.പി. മദനൻ നന്ദിയും പറഞ്ഞു.