പാവറട്ടി : എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക, ജൈവ വൈവിദ്ധ്യ പരിപാലന സമിതി കൺവീനർ ഷാജി കാക്കശ്ശേരി, വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ, ബി.എം.സി ജില്ലാ കോ- ഓർഡിനേറ്റർ ഫെബിൻ ഫ്രാൻസീസ്, ബി.എം.സി അംഗങ്ങളായ ബാജി കുറുമ്പൂർ, കുമാരൻ മാസ്റ്റർ, ഏറത്ത് കുമാരൻ, ബി.ആർ. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ സദാനന്ദൻ കെ.എസ്, ആലീസ് പോൾ എന്നിവർ രജിസ്റ്റർ പരിശോധിച്ചു. പഞ്ചായത്ത് ഭരണസമിതി ജൈവ വൈവിദ്ധ്യ രജിസ്റ്റർ അംഗീകരിക്കുകയും ചെയ്തു.

ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ

നൂറു കണക്കിന് ഔഷധ സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും പക്ഷി മൃഗാദികളുടെയും വിവരണവും നാട്ടറിവിന്റെയും സമഗ്ര പഠനവും ഉൾകൊള്ളിച്ചിട്ടുണ്ട്. ചരിത്ര രേഖകൾ പൗരാണിക അറിവുകൾ കലാസാംസ്‌കാരിക ചരിത്രം, വിവിധ ജനവിഭാഗങ്ങളുടെ സാംസ്‌കാരിക ചരിത്രം, നാട്ടുവൈദ്യ പാരമ്പര്യത്തിന്റെ അന്യം നിന്നുപോയ ജൈവ സമ്പത്തിന്റെ അടയാളപ്പെടുത്തലുകൾ, കാർഷിക മേഖലകളെ പറ്റിയുള്ള സമഗ്രാന്വേഷണം, ഗ്രാമ പഞ്ചായത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ലഘു ചരിത്രം, പ്രാദേശിക ചരിത്ര പഠനങ്ങൾ എന്നിവയുടെ ആധികാരികമായ രേഖയാണ് ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ.

പടം. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.കെ.ലതികയും മറ്റ് അംഗങ്ങളും ജനകീയ ജൈവ വൈവിദ്യ രജിസ്ട്രർ പരിശോദിക്കുന്നു.