തൃപ്രയാർ: വലപ്പാട് കോതകുളം അനുഗ്രഹ ഓഡിറ്റോറിയത്തിൽ കർഷക സംഘം നാട്ടിക ഏരിയ സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി പി. കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി പ്രകാശ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ ഹാരീസ് ബാബു, സംസ്ഥാനകമ്മിറ്റിയംഗം കയ്യുമ്മ, ജില്ല വൈസ് പ്രസിഡന്റ് സെബി ജോസഫ്, ജോയിന്റ് സെക്രട്ടറി പി. വി രവീന്ദ്രൻ, മഞ്ജുള അരുണൻ തുടങ്ങിയവവർ സംസാരിച്ചു. ഇന്ന് വൈകീട്ട് 4ന് കോതകുളത്ത് നിന്ന് പ്രകടനവും തുടർന്ന് ചന്തപ്പടിയിൽ പൊതുസമ്മേളനവും നടക്കും. ഭാരവാഹികളായി അഡ്വ.വി.കെ ജ്യോതി പ്രകാശ് (പ്രസിഡന്റ്), എം. എ ഹാരീസ് ബാബു (സെക്രട്ടറി), ടി.കെ മധുസൂദനൻ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ടി.കെ ദേവദാസ് , വസന്ത മഹേശ്വരൻ, ജോയിന്റ് സെക്രട്ടറിമാരായി സുരേഷ് മഠത്തിൽ, ഇ.പി.കെ സുഭാഷിതൻ എന്നിവരെ തെരഞ്ഞെടുത്തു.