തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവീസ് സഹകരണ ബാങ്കും ചേർന്ന് നൽകുന്ന മുല്ലനേഴി പുരസ്‌കാരം സുനിൽ പി. ഇളയിടത്തിന്. അശോകൻ ചരുവിൽ, പ്രിയനന്ദനൻ, കാവുമ്പായി ബാലകൃഷ്ണൻ, രാവുണ്ണി എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുല്ലനേഴിയുടെ ചരമദിനമായ 22ന് അവിണിശേരിയിലെ പെരിഞ്ചേരി എ.എൽ.പി സ്‌കൂളിൽ അഞ്ചിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംവിധായകൻ ഷാജി എം. കരുൺ പുരസ്‌കാരം സമ്മാനിക്കുമെന്ന് മുല്ലനേഴി ഫൗണ്ടേഷൻ പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി രാവുണ്ണി, പ്രിയനന്ദനൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ജയൻ കോമ്രേഡ് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.