തൃശൂർ: കേരളാ സ്റ്റേറ്റ് ആർട്ടിസാൻസ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി മുൻ എം.എൽ.എ എം.കെ കണ്ണനെ തിരഞ്ഞെടുത്തു. അഡ്വ. ജി. സുഗുണൻ ആണ് വർക്കിംഗ് പ്രസിഡന്റ്. മറ്റ് ഭാരവാഹികൾ: എൽ. മാധവൻ, ടി. ഗംഗാധരൻ, പി.എ. മാത്യൂ, കെ. ശശി (വൈസ് പ്രസിഡന്റുമാർ), പി. വിജയകുമാർ (ജനറൽ സെക്രട്ടറി), പനവിള ബാബു, വി. നാസിമുദ്ദീൻ, കെ.പി. അശോകൻ, ചിന്നമ്മ ജോർജ് (സെക്രട്ടറിമാർ). കെ.എ. രാമചന്ദ്രൻ (ട്രഷറർ). തൃശൂരിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ ജി. സുഗുണൻ അദ്ധ്യക്ഷനായി.