തൃശൂർ : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ അറ്റകുറ്റപ്പണികൾക്കായി വീണ്ടും ഹൈക്കോടതിയിൽ ഹർജി. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്താണ് അഡ്വ. കെ.ബി. ഗംഗേഷ് മുഖേന ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് പി. സുരേഷ് കുമാർ 22നുള്ളിൽ നിലവിലുള്ള റോഡിൽ ഗതാഗതം ചെയ്യാൻ സാധിക്കാത്ത ശോചനീയാവസ്ഥയ്ക്ക് എന്ത് പരിഹാമാണ് ചെയ്യാൻ സാധിക്കുകയെന്നതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. നേരത്തെ കൊടുത്ത പരാതിയിൽ യാതൊരു നടപടിയും ദേശീയപാത അധികൃതർ സ്വീകരിക്കാത്തതിനെ തുടർന്നാണ് വീണ്ടും ഹർജി നൽകിയത്.