koyth
കേരള ജൈവ കർഷക സമിതി ആളൂർ യൂണിറ്റിന്റെകൊയ്ത്തുത്സവം വാർഡ് മെമ്പർ അജിത സുബ്രമണ്യൻ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കേരള ജൈവ കർഷക സമിതി ആളൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തി. ആളൂർ പഞ്ചായത്തിലെ മികച്ച ജൈവ കർഷകനും മുൻ അവാർഡ് ജേതാവും ജൈവ കർഷക സമിതി അംഗവുമായ മൂത്തേടത്ത് മോഹനൻ കൃഷി ചെയ്ത തവളക്കണ്ണൻ കരനെല്ല് ആണ് വിളവെടുത്തത്. വാർഡ് മെമ്പർ അജിത സുബ്രഹ്മണ്യൻ കൊയ്ത്തുത്സവം ഉദ്‌ഘാടനം ചെയ്തു. കേരള ജൈവ കർഷക സമിതി ചാലക്കുടി താലൂക്ക് സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. മുകുന്ദപുരം താലൂക്ക് സെക്രട്ടറി സുരേഷ് ചെറാട്ട്, ആളൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് സദാനന്ദൻ കണ്ണൻകാട്ടിൽ, യുണിറ്റ് സെക്രട്ടറി ടി.കെ. രവി, ജില്ലാ ട്രഷറർ ഇ.ഡി. അശോകൻ എന്നിവർ സംസാരിച്ചു. സുജ അശോകൻ, ലക്ഷ്മി വാസു, ദീപ ഉണ്ണിക്കൃഷ്ണൻ, ഉണ്ണി എടത്താടൻ, എം.എസ്. ബിനോജ്, ബിൻസി ഷാജു, ജീന അജി എന്നിവർ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി.