തൃശൂർ: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന പച്ചതുരുത്ത് അതിജീവനത്തിന്റെ ചെറുമരങ്ങൾ പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടവുമായി ചേർന്ന് കളക്ടറേറ്റ് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം കളക്ടർ എസ് ഷാനവാസ് നിർവഹിച്ചു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെയും ലയൺസ് ക്ലബിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂൺ അഞ്ചിന് ആരംഭിച്ച പച്ചതുരുത്ത് ചെറുമരങ്ങളുടെ നടീൽ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 43 പഞ്ചായത്തുകളിൽ മരത്തൈ നട്ടു കഴിഞ്ഞു. ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.എസ്. ജയകുമാർ, ഐ. ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുലഭകുമാരി, അസിസ്റ്റന്റ് എഡിറ്റർ പി.പി. വിനീഷ് എന്നിവർ സംസാരിച്ചു.