harisree
മാതൃപൂജയിൽ സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു

മാള: തുമ്പൂർ ഹരിശ്രീ വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ മാതൃപൂജ നടത്തി. വിദ്യാർത്ഥികളുടെ സംഗീതാർച്ചനയോടെ ചടങ്ങുകൾ ആരംഭിച്ചു. ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതിയും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠനുമായ സച്ചിദാനന്ദ സ്വാമി മാതൃപൂജ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. കൊടകര വിവേകാനന്ദ ട്രസ്റ്റ്‌ ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപിക ബിന്ദു സോമൻ, ട്രസ്റ്റ്‌ സെക്രട്ടറി ടി.സി. സേതുമാധവൻ, എം.വി. വിനോദ് , ബാലൻ അമ്പാടത്ത്, കെ.വി. സുനിൽ, കൃഷ്ണൻകുട്ടി , സി.യു. ശശി, പി.കെ. വിദ്യാധരൻ, എം.എ. ചന്ദ്രൻ, സജിത വേലായുധൻ, സൂനജ് ഹരിഹരന്‍, പി. നാരായണൻകുട്ടി എന്നിവർ പങ്കെെടുത്തു.