തൃശൂർ: ലോക വൈറ്റ് കെയ്ൻ ഡെ യോടനുബന്ധിച്ച് ലയൺസ് ക്ലബിന്റെ അഭിമുഖ്യത്തിൽ ദർശന ക്ലബ്ബിന്റെ സഹകരണത്തോടെ റാലി നടന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജി: എസ്. സുരേന്ദ്രൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ലയൺസ് ക്ലബ്ബ്‌സ് ഡിസ്ട്രിക്ട് ഗവർണർ എം.ഡി. ഇഗ്‌നേഷ്യസ് അദ്ധ്യക്ഷനായി. കാഴ്ച വൈകല്യമുള്ളവർക്ക് വൈറ്റ് കേൻ വിതരണം ചെയ്തു. ദർശന ക്ലബ്ബ് ഡയറക്ടർ ഫാ. സോളമൻ കടമ്പത്ത് പറമ്പിൽ, പ്രോഗ്രാം കോർഡിനേറ്റൾ സുരേഷ് കെ കരുൺ എന്നിവർ സംസാരിച്ചു.

ശ്രീ കേരളവർമ്മ കോളേജ്, ദേവമാതാ സ്‌കൂൾ, ജെ.എം.ജെ. സ്‌കൂൾ, ഗവ. കോളേജ്, ജൂബിലി മിഷൻ നഴ്‌സിംഗ് കോളേജ്, സെന്റ് തോമസ് കോളേജ്, സെന്റ് മേരീസ് കോളേജ്, വിക്ടറി ഐ.ടി.സി, ഗവ. നഴ്‌സിംഗ് കോളേജ്, സ്‌കൗട്ട് ഗൈഡ്‌സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നടത്തത്തിൽ പങ്കെടുത്തു. ലയൺസ് കാബിനറ്റ് ട്രഷറർ ബാലകൃഷ്ണൻ ടി.എസ്, ചീഫ് മെന്ററും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ നന്ദകുമാർ കൊട്ടാരത്തിൽ, മെന്റർ എം.വി. തോമസ്, അസി. കാബിനറ്റ് സെക്രട്ടറി രഘുനാഥ്, ജോയിന്റ് സെക്രട്ടറിമാരായ ടി. ശ്രീധരൻ നായർ, ജയിംസ് പി അഞ്ചേരി, ഗ്ലോബൽ സർവ്വീസ് ടീം കോ- ഓർഡിനേറ്റർ ജെയിംസ് വളപ്പില തുടങ്ങിവർ നേതൃത്വം നൽകി.