ഗുരുവായൂര്‍: പെട്രോള്‍ പമ്പുടമ മനോഹരന്‍ കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ ബുധനാഴ്ച നാലു മണിക്കൂര്‍ അടച്ചിടുമെന്ന് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് അറിയിച്ചു. ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് അഞ്ചു വരെയാണിത്.