തൃപ്രയാർ: ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും അപകടകരമായ വിധത്തിൽ കണക്ടഡ് ലോഡ് സ്വയം ഉപഭോക്താക്കൾക്ക് വെളിപ്പെടുത്താമെന്നും, ടെസ്റ്റ് കംപ്ലീഷൻ റിപ്പോർട്ട് ആവശ്യമില്ല എന്നുമുള്ള വൈദ്യുതി ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് കേരള സൂപ്രവൈസേഴ്‌സ് വയർമെൻ അസോസിയേഷൻ ജില്ലാ സംഘടനാ ശില്പശാല പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ഡി രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.ഐ.ടി.യു നാട്ടിക ഏരിയാ സെക്രട്ടറി ഐ.കെ. വിഷ്ണുദാസ്, ടി. അബ്ദുൾ റഷീദ്, പി.എച്ച്. മുഹമ്മദാലി, പി.എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.ജി. കിരൺ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സിദ്ദിഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.