പാവറട്ടി: എളവള്ളി പഞ്ചായത്തിൽ കൂടി ഒഴുകുന്ന കൊച്ചിൻ ഫ്രോണ്ടിയർ തോടിന്റെ കൈയേറ്റഭൂമി തിരിച്ചുപിടിക്കണമെന്ന് എ.ഐ.വൈ.എഫ് എളവള്ളി പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എളവള്ളി പഞ്ചായത്ത് ജലനിധിക്ക് പുതിയ ജലവിതരണ കണക്‌ഷന് ഭീമമായ തുക ഈടാക്കുന്നത് പിൻവലിക്കണമെന്നും എ.ഐ.വൈ.എഫ് എളവള്ളി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അനീഷ് പി.എം അദ്ധ്യക്ഷനായി. സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഷാജി കാക്കശ്ശേരി, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം രമേഷ് സി.കെ, സി.പി.ഐ എൽ.സി സെക്രട്ടറി ടി.സി. മോഹനൻ, സെബി പി.ബി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.