prathishedam
പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് കടകളടച്ച് പ്രതിഷേധിക്കുന്നു

കയ്പ്പമംഗലം: വഴിയമ്പലം പെട്രോൾ പമ്പ് ഉടമ കോഴിപറമ്പിൽ മനോഹരനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ കടകളച്ച് പ്രതിഷേധിച്ചു. ഉച്ചക്ക് 1 മണി മുതൽ 3 മണി വരെയായിരുന്നു കടകളടച്ചത്.

മൂന്നുപീടിക ടൗണിൽ പ്രതിഷേധ യോഗം നടത്തി. പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂന്നുപീടിക യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മനോഹരന് അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി എം.വി. ദാസ്, കയ്പമംഗലം യൂണിറ്റ് പ്രസിഡന്റ് ഉല്ലാസ്, പെരിഞ്ഞനം യൂണിറ്റ് വൈസ് പ്രസിഡന്റ് ജബ്ബാർ, കമറുൽഹക്ക്, അബ്ദുൾ അസീസ്, ഇക്ബാൽ, ആബിദ്, മുഹമ്മദ്, സദൻ എന്നിവർ സംസാരിച്ചു.