മാള: ക്ഷീര വികസന വകുപ്പ് മാള ബ്ലോക്ക് സ്റ്റുഡന്റ്സ് ഡയറി ക്ലബ് ഉദ്ഘാടനം നടത്തി. കീഴഡൂർ ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങ് അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിത്സൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ഗുണ നിയന്ത്രണ ഓഫീസർ എൻ.വീണ, വാർഡ് മെമ്പർ ബേബി പൗലോസ്, കെ.എൻ. സൈമൺ, പി.കെ. ജയലത, പി.എ. ജാസ്മി, വി.ആർ. ഡിങ്കെൻ, പി.എഫ്. ജോസഫ്, വി.സോന, പി.കെ. ജനാർദ്ദനൻ, ഫിയ തോമസ്, ജൂണി ജോസ് റോഡ്റിഗ്സ്, സി. നിഷ എന്നിവർ സംസാരിച്ചു.