കൊടുങ്ങല്ലൂർ: പൊന്നാനിയിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) വേദിയാകാൻ വീണ്ടും കോട്ടപ്പുറത്തിന് അവസരം ലഭിച്ചു. കോട്ടപ്പുറത്ത് നാളെ സി.ബി.എൽ ഏഴാം മത്സരത്തിന്റെ പോരാട്ടം നടക്കും. കോട്ടപ്പുറത്ത് നിന്നും 70 കി.മി അകലെയുള്ള പൊന്നാനിയിലേക്ക് ചുണ്ടൻ വള്ളം ജലമാർഗം കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് വേദി മാറ്റിയത്. പന്ത്രണ്ട് മത്സരങ്ങളിലെ ആകെ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. പുറമെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 4 ലക്ഷം രൂപ വീതവും ലഭിക്കും...

6 മത്സരം: പോയന്റ് നില

നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) 83
പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (റേജിംഗ് റോവേഴ്‌സ്) 41
എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവാസ് ചുണ്ടൻ (മൈറ്റി ഓർസ്) 40
ചമ്പക്കുളം ചുണ്ടൻ (കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) 37
വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം (പ്രൈഡ് ചേസേഴ്‌സ് ) 30
വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേൽ (ബാക്ക് വാട്ടർ നൈറ്റ്‌സ്) 26
ടൗൺ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ പായിപ്പാടൻ (ബാക്ക് വാട്ടർ വാരിയേഴ്‌സ്) 18
കെ.ബി.സി / എസ്.എഫ്.ബി.സി കുമരകം തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (തണ്ടർ ഓർസ്) 17
ബ്രദേഴ്‌സ് ബോട്ട് ക്ലബ്, എടത്വ തുഴഞ്ഞ സെന്റ് ജോർജ് (ബാക്ക് വാട്ടർ നിൻജ) 13 ..