ചാവക്കാട്: ചാവക്കാട്‌ - പൊന്നാനി ദേശീയപാതയുടെ തകർച്ചയ്ക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ച് വീണ്ടും കോൺഗ്രസ് പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. തകർന്ന ദേശീയപാതയോട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 'പ്രതിഷേധാഗ്‌നി' സമരം സംഘടിപ്പിക്കും. ചാവക്കാട് സെന്ററിൽ നടക്കുന്ന സമരം വൈകീട്ട് നാലിന് ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് അറിയിച്ചു.