karanelkrishi
തളിക്കുളം പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടത്തിയ കരനെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: തളിക്കുളം പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടത്തിയ കരനെൽക്കൃഷി കൊയ്ത്തുൽസവം ഗീത ഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ.ടി. ഗ്രേസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഇ.പി.കെ സുഭാഷിതൻ, കെ.കെ. രജനി, വാർഡ് മെമ്പർമാരായ ഇ.വി. കൃഷ്ണഘോഷ്, പി.ആർ. രമേഷ്, സിന്ധു ബാലൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, കൃഷി അസിസ്റ്റൻറ് എന്നിവർ സംസാരിച്ചു. കർഷകനായ കുമാരൻ അന്തിക്കാട്ടിന്റെ കൃഷിയിടത്തിലാണ് കൊയ്ത്തുൽസവം നടത്തിയത്. തളിക്കുളത്ത് ഏകദേശം അഞ്ചര ഹെക്ടറിലാണ് കരനെൽക്കൃഷി നടത്തുന്നത്.