തൃശൂർ: യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ ലഹരി വിരുദ്ധ ക്‌ളബ് രൂപീകരിച്ചു. എക്‌സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് എക്‌സൈസ് കമ്മിഷണർ സുരേഷ് ബാബു വിമുക്തി സന്ദേശം നൽകി. ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സനു, മെഡിക്കൽ കോളേജ് ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി മേരി വർഗീസ്, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുജ മോൾ സ്‌കറിയ, ഡോ. കെ.എസ്. ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, പി.ടി.എ പ്രസിഡന്റ് സജി പോൾ, ജോയ് ജോൺ, കോളേജ് യൂണിയൻ ചെയർമാൻ രാഹുൽ രവീന്ദ്രൻ, ഡോ. സെബിന്ദ് കുമാർ എന്നിവർ സംസാരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജും, ഡെന്റൽ കോളേജും, നഴ്‌സിംഗ് കോളേജും സംയുക്തമായി സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ക്ളബ്ബ് രൂപീകരിച്ചത്.