theft

മുളങ്കുന്നത്തുകാവ് : മെഡിക്കൽ കോളേജിലെത്തിയ സ്ത്രീയെ ജ്യൂസ് നൽകി മയക്കിക്കിടത്തി സ്വർണ്ണാഭരണം കവർന്നു. ആലത്തൂർ സ്വദേശിനി ലക്ഷ്മിയുടെ ഒന്നേകാൽ പവൻ വരുന്ന മാലയാണ് കവർന്നത്. മെഡിക്കൽ കോളേജിൽ വച്ച് പരിചയപ്പെട്ടവരാണ് കവർന്നതെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

ലക്ഷ്മിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തമിഴനാട് സ്വദേശിയായ സ്ത്രീ ഇവരെ സമിപിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷ്മിയും തട്ടിപ്പുകാരിയെന്ന് വിശ്വസിക്കുന്ന സ്ത്രീയും തമ്മിൽ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റെ ദ്യശ്യം സി.സി.ടി.വിയിൽ കണ്ടെത്തിയിട്ടുണ്ട് . കൂടാതെ സ്ത്രീയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.