പാവറട്ടി: മുല്ലശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഹിന്ദു യു.പി സ്‌കൂൾ, പാടൂർ വാണി വിലാസം സ്‌കൂൾ എന്നിവിടങ്ങളിൽ രണ്ടുദിനങ്ങളിലായി നടന്ന മുല്ലശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സമാപന സമ്മേളനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. രവീന്ദ്രൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ബബിത ലിജോ അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഇന്ദുലേഖ ബാജി, പ്രിൻസിപ്പൽ എൻ. ഷൈലജ, പ്രധാന അദ്ധ്യാപിക ടി.വി. ഹേമലത, ബി.ആർ.സി പ്രോഗ്രാം ഓഫീസർ സി.ഡി. വിജി, ടി.യു. ജെയ്‌സൻ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എ. ബീന സമ്മാനദാനം നിർവഹിച്ചു.