കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്ത് പഞ്ചായത്ത് തല കേരളോത്സവം ഒക്ടോ. 24 മുതൽ നവം. 3 വരെ വിവിധ വേദികളിൽ നടക്കും. 24ന് വൈകീട്ട് 3ന് കാര പള്ളി പരിസരത്തു നിന്നും ആരംഭിച്ച് കാര ഗ്രൗണ്ടിൽ സമാപിക്കുന്ന വിളംബര ജാഥയോടു കൂടിയാണ് 10 ദിവസം നീണ്ടു നിൽക്കുന്ന യുവജന മേളക്ക് തുടക്കം കുറിക്കുക. നവംബർ 26ന് കലാമത്സരങ്ങളും 24 മുതലുള്ള എല്ലാ ദിവസങ്ങളിലും വിവിധ
വേദികളിലായി കായിക മത്സരങ്ങളും നടക്കുന്നതാണ്. മത്സരാർത്ഥികൾ ഓൺലൈനായോ, ഗ്രാമപഞ്ചായത്ത് മുഖേനെയോ നവം. 21 വൈകീട്ട് 5ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റും കേരളോത്സവം സംഘാടക സമിതി ചെയർമാനുമായ എ.പി ആദർശ് അറിയിച്ചു.