കുന്നംകുളം: വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കുന്നംകുളത്ത് തുടക്കം. കുന്നംകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ വച്ചാണ് ഉപജില്ലാ തല സ്‌കൂൾ ശാസ്‌ത്രോത്സവം നടക്കുന്നത്. ശാസ്ത്ര മേളയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ബോയ്‌സ് ഹൈസ്‌കൂളിൽ നിർവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിഷ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കർ, കൗൺസിലർമാരായ നിഷ ജയേഷ്, ബിജു സി. ബേബി, ബി.പി.ഒ: ജോൺ ബി. പുലിക്കോട്ടിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് നസീമ കെ.എ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ധന്യ ജോസഫ്, എ.ഇ.ഒ ഇൻ ചാർജ് വി.ജി. സുധീർ, പി.ടി.എ പ്രസിഡന്റ് ഷെറി, ജനറൽ കൺവീനർ ആശാലത എന്നിവർ പങ്കെടുത്തു.