ചേർപ്പ്: ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ അഗ്‌നിബാധ. ക്ഷേത്രത്തിലെ ഗോപുരത്തിലെ വഴിപാട് കൗണ്ടറിനാണ് തീപിടിച്ചത്. കൗണ്ടറിനകത്തെ കമ്പ്യൂട്ടറും പ്രിൻന്ററും പുതുതായി സ്ഥാപിച്ച സിസിടിവി കാമറ സെർവയറടക്കമുള്ളവ കത്തി നശിച്ചു. ഭക്തർ ഇല്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പുറത്തേക്ക് കറുത്ത പുക ഉയരുന്നത് കണ്ട് പഞ്ചായത്ത് മെമ്പർ എം. സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്നാണ് തീ അണച്ചത്. ഷോർട്ട്‌ സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.