rathayathra
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പ ധർമ്മ പ്രചരണ രഥയാത്രയ്ക്ക് കൂട്ടുമാക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നൽകിയ സ്വീകരണം

ചെമ്മാപ്പിള്ളി: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പ ധർമ്മ പ്രചരണ രഥയാത്രയ്ക്ക് കൂട്ടുമാക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ശബരിമല സന്നിധാനത്തു നിന്നും പകർന്നെടുത്ത ജ്യോതിയുമായാണ് പ്രയാണം. തൃപ്രയാർ ക്ഷേത്രം പണിയുന്നതിനായി പന്തളത്തു നിന്നെത്തിയ വിശ്വകർമ്മജർ ക്ഷേത്രം പണിതതിന്റെ ബാക്കി സാമഗ്രികൾ ഉപയോഗിച്ചാണ് കൂട്ടുമാക്കൽ ക്ഷേത്രം നിർമ്മിച്ചത്. താലപ്പൊലിയോടെ ജ്യോതിക്ക് സ്വീകരണം നടന്നു. നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ വഴിപാടുകൾ, പ്രഭാഷണം , അന്നദാനം എന്നിവയുണ്ടായിരുന്നു. 50 വർഷം ശബരിമല ചവിട്ടിയ ഗുരുസ്വാമി കൊച്ചുമോൻ വെട്ടൂരിനെ ആലങ്ങാട് പേട്ടയോഗത്തിലെ സദാശിവൻ സ്വാമി ആദരിച്ചു. യോഗത്തിൽ വാസുദേവൻ കൂട്ടുമാക്കൽ അദ്ധ്യക്ഷനായി. കെ. ദാസൻ പ്രഭാഷണം നടത്തി. മുരളി കോളങ്ങാട്ട്, ഇ.ബാലഗോപാൽ, ഭരതൻ കല്ലാറ്റ്, കെ. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.