കയ്പ്പമംഗലം: വ്യാജപട്ടയം നിർമ്മിച്ച് നിർമ്മാണ പ്രവർത്തനത്തിന് അനുമതി വാങ്ങിയ സി.പി.എം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നും, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് കയ്പ്പമംഗലം മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപെട്ടു. വ്യാജപട്ടയം നിർമ്മിച്ചതിന് കളക്ടറുടെ നിർദേശപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപെട്ട് 24 ന് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ പോൾസൺ, ഡി.സി.സി സെക്രട്ടറി സി.എസ് രവീന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടിൽ, പി.ടി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു...