pensioners-association
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക ബ്ലോക്ക് വാർഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക ബ്ലോക്ക് മുപ്പത്തിയഞ്ചാം വാർഷിക സമ്മേളനം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ആർ ജഗദീശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി ജയറാം, ജില്ലാ പ്രസിഡന്റ് ടി.എം കുഞ്ഞുമൊയ്തീൻ, സംസ്ഥാന കമ്മിറ്റി അംഗം എ.എൻ സി ജോർജ് മാസ്റ്റർ, കെ.സി മൈത്രി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.ആർ രാജേന്ദ്രൻ, ട്രഷറർ എ.എസ് തിലകൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.