subitha

ചാവക്കാട്: പ്രഭാത സവാരിക്കിടെ യുവതികളുടെ മേൽ കണ്ടെയ്‌നർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ചേറ്റുവ ചുള്ളിപ്പടിക്ക് പടിഞ്ഞാറ് വശം നീരുകെട്ടി ഷൈജുവിന്റെ ഭാര്യ സുബിതയാണ് (35) തൽക്ഷണം മരിച്ചത്.

ചേറ്റുവ എംഇഎസ് സെന്ററിലാണ് അപകടം നടന്നത്. സുബിത ലോറിയുടെ ടയറിനടിയിൽപ്പെടുകയായിരുന്നു. കൂടെ നടക്കാനുണ്ടായിരുന്ന നാലകത്ത് പടുവിങ്ങൽ ജഹങ്കിർ ഭാര്യ സബിത നിസാര പരുക്ക്പറ്റി ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ച സുബിതയുടെ ഭർത്താവ് ഷൈജു ഗൾഫിലാണ്. മക്കൾ: നമികൃഷ്ണ, നിഘകൃഷ്ണ.