പാലിയേക്കര: തദ്ദേശീയർക്കുള്ള സൗജന്യ യാത്രാപാസ്‌ വിതരണം പുനഃസ്ഥാപിക്കുക, ടോൾ റോഡിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുക, അടച്ചുകെട്ടിയ സമാന്തര പാതകൾ തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ടോൾവിരുദ്ധ ജനകീയ മുന്നണിയുടെ സമരം. ദേശീയപാതാ അതോറിറ്റി വിജ്ഞാപനം ഇറക്കാതെയാണ് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചതെന്നും അതിനാൽ ടോൾ പിരിവ് നിറുത്തി വയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് പ്രിൻസൺ അവിണിശ്ശേരി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തി പിടിച്ച് ഡിവൈഡറിൽ കയറി നിന്നതോടെ സമരം ആരംഭിച്ചു. തുടർന്ന് സമരഭടന്മാരുടെ കാറുകൾ ടോൾ പ്ലാസയ്ക്ക് ഇരുവശത്തേക്കും സഞ്ചരിച്ചു തുടങ്ങി. ടോൾ പ്ലാസയിൽ എത്തിയാൽ ഫോൺ മുഴക്കിയും വാഹനങ്ങൾ വേഗം കുറച്ചുമായിരുന്നു സഞ്ചാരം. രാവിലെ 11ന് ആരംഭിച്ച സമരം ഉച്ചത്തിരിഞ്ഞ് 3ന് സമാപിച്ചു.

കാറുകൾ പിടിച്ചെടുത്തു.

പാലിയേക്കര: ടോൾ പ്ലാസയിൽ ഗതാഗത തടസം ഉണ്ടാക്കിയതായി ആരോപിച്ച് കേസെടുത്ത് സമരത്തിൽ പങ്കെടുത്ത നാലു കാറുകൾ പുതുക്കാട് പൊലീസ് പിടിച്ചെടുത്തു.