കൊടുങ്ങല്ലൂർ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എറിയാട് കേരള വർമ്മ ഗവ. സ്കൂളിലെ 150 വിദ്യാർത്ഥികൾ ഗാന്ധി ചിത്രം വരക്കും. സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കൂട്ട് കെ.വി.എച്ച്.എസ്. വാട്സ് ആപ്പ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ രാവിലെ ഒമ്പതിന് സ്കൂൾ മൈതാനിയിലാണ് ചിത്രരചന.
സ്കൂൾ പി.ടി.എ, കേരള കാർട്ടൂൺ അക്കാഡമി എന്നിവരുടെ സഹകരണത്തോടെയാണ് വരകളിൽ ഗാന്ധിജിയും പരിപാടി സംഘടിപ്പിച്ചത്. 'മൺ മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ തിരഞ്ഞെടുത്ത നൂറ് രചനകളുടെ പ്രദർശനവും നടക്കും. ശങ്കർ, അബു, കുട്ടി, ഒ.വി വിജയൻ മുതൽ നൂറ് വർഷം മുമ്പത്തെ ബ്രിട്ടീഷ് കാർട്ടൂണിസ്റ്റുകൾ എന്നിവരുടെ രചനകളും ഇതിലുൾപ്പെടും. സ്കൂളിലെ നൂറ്റമ്പതു കുട്ടികള്‍ ഗാന്ധിജിയുടെ ചിത്രം തത്സമയം വരയ്ക്കും. കാർട്ടൂണിസ്റ്റ് മോഹന്‍ദാസ് കാര്‍ട്ടൂണിനെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുക്കും. കാര്‍ട്ടൂണ്‍ അക്കാഡമി നിര്‍വാഹക സമിതി അംഗം ഡാവിഞ്ചി സുരേഷ് നടത്തുന്ന ചിത്രശില്പ കലാ ലോകം ഹൈടെക് പരിശീലനവും നടക്കും. ബെന്നി ബെഹന്നാൻ എം.പി. ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും...