കോടാലി: മറ്റത്തൂർ പഞ്ചായത്തിന്റെ വനമേഖലയ്ക്ക് സമീപം വീണ്ടും കാട്ടാനശല്യം. ഇക്കുറി താളുപ്പാടത്തെ ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചത്. മുണ്ടാടൻ പോൾ, ചേറങ്ങാടൻ ഡേവിസ് എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങ്, റബർ, പച്ചക്കറി കൃഷി എന്നിവ നശിപ്പിച്ചു. ഒരു മാസം മുൻപും ആനശല്യം ഉണ്ടായിരുന്നതായി പോൾ പറഞ്ഞു.
പ്രദേശത്ത് വീണ്ടും കാട്ടാനകളിറങ്ങിയതിൽ ജനങ്ങൾ ഭീതിയിലാണ്. ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കർഷകർ. മുരിക്കുങ്ങൽ, താളുപ്പാടം, പത്തുകുളങ്ങര പ്രദേശത്തെ സോളാർ വേലി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്നും, കിടങ്ങുകൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.