കൊടുങ്ങല്ലൂർ: എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും ഭീഷണിപ്പെടുത്തി ഭരണം നിർവഹിക്കാൻ മത്സരിക്കുകയാണ് മോദിയും പിണറായി വിജയനുമെന്ന് ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. സാംസ്കാരിക ഫാസിസത്തിനെതിരെ സംസ്കാര സാഹിതി കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു വർഗീയതയുടെ രണ്ട് മുഖങ്ങളാണ് ബി.ജെ.പിയും സി.പി.എമ്മുമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. കെ.കെ സഫറലിഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഷെമീർ കടമ്പോട്ട് ആമുഖപ്രസംഗം നടത്തി. ഡോ: അജിതൻ മേനോത്ത്, അഡ്വ. എൽദോ പൂക്കുന്നേൽ, ജെയിംസ് കുറ്റിക്കാട്ട്, ടി.എം നാസർ, സി.എസ് രവീന്ദ്രൻ, ആർ.കെ. ഫൈസൽ, പി.കെ മുഹമ്മദ്, ടി.എം ഷാഫി തുടങ്ങിയവർ പ്രസംഗിച്ചു.