കൊടുങ്ങല്ലൂർ: മേള മാഹാത്മ്യത്തിൻ്റെ രണ്ടാം ദിവസം നടന്ന പരിപാടികളുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ നിർവഹിച്ചു. സി.എസ് ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ വി.ജി ഉണ്ണികൃഷ്ണൻ, ടി.എസ് സജീവൻ, ഇ.സി അശോകൻ, എം.കെ സഗീർ, പ്രൊഫ.പി. നാരായണൻകുട്ടി മേനോൻ, മുരുകാനന്ദൻ, അജേഷ് അറയ്ക്കൽ ഇടങ്ങിയവർ സംസാരിച്ചു. തുടർന്ന് മേള മത്സരം നടന്നു. ഗൗരീശങ്കരം അരുണിന്റെ നേതൃത്വത്തിലും കൊടകര വിജിലിന്റെ നേതൃത്വത്തിലും അടന്ത മേളവും അയിലൂർ അഖിലിന്റെ നേതൃത്വത്തിൽ ഝംബ മേളവും കോഴിക്കോട് സരുൺ മാധവിന്റെ നേതൃത്വത്തിൽ ധൃവം മേളവും പെരുമ്പളം ശരതിന്റെ നേതൃത്വത്തിൽ ചെമ്പട മേളവും നടന്നു. അയിലൂർ അഖിൽ മാരാർ നയിച്ച ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.