തൃശൂർ : ബുളറ്റ് മോഷ്ടാവായ പതിനെട്ടുകാരൻ പിടിയിൽ. ജില്ലാ ക്രൈംബ്രാഞ്ചും കുന്നംകുളം പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂർ താമരയൂർ സ്വദേശി മുഹമ്മദ് യാസീനാണ് പിടിയിലായത്. പൊന്നാനിയിൽ നിന്നും ക്ലാസിക് മോഡൽ ബുള്ളറ്റ് ബൈക്ക് കഴിഞ്ഞ മാസം 29 നും എടപ്പാളിൽ നിന്ന് റോയൽ എൻഫീൽഡ് ബൈക്ക് ഈ മാസം 17 നും മോഷ്ടിച്ചതായി പറഞ്ഞു. ക്ലാസിക് മോഡൽ ബൈക്കിനെ ഉടമസ്ഥനായ അജീഷ് കുമാറിന്റെ ബുള്ളറ്റ് 20,000 രൂപയ്ക്കും അജ്മലിനെ ബുള്ളറ്റിന് 6,000 രൂപയ്ക്കും മാത്രമാണ് വിറ്റത്.
ഒന്നര ലക്ഷത്തിന് മുകളിൽ വിലവരുന്ന ബുള്ളറ്റുകൾ ലോക്ക് പൊട്ടിച്ച് സ്റ്റാർട്ട് ചെയ്യുവാൻ അഞ്ച് മിനിറ്റ് മാത്രം മതി കുട്ടി മോഷ്ടാവിനെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാർ ഒന്നിച്ച് അടിച്ചു പൊളിച്ച് ജീവിക്കാൻ വേണ്ടിയാണ് മോഷണം നടത്തിയത്. അന്വേഷണ സംഘത്തിൽ കുന്നംകുളം സി.ഐ സുരേഷ്, എസ്.ഐമാരായ ഷാജഹാൻ, യു.കെ സന്തോഷ്, ബി.എസ് ഗ്ലാഡ്സ്റ്റൺ, എ.എസ്.ഐമാരായ സുബ്രത കുമാർ, എൻ.ജി റാഫി, പി.എം ഗോപാലകൃഷ്ണൻ, സീനിയർ സി.പി.ഒമാരായ പഴനി സ്വാമി, ജീവൻ ടി.വി, സുദേവ്, വിപിൻദാസ്, ലിജേഷ്, മെൽവിൻ എന്നിവരുമുണ്ടായിരുന്നു..