കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നയിച്ച ഔദ്യോഗിക പാനലിന് ഉജ്ജ്വല വിജയം. സി.കെ. ഗോപിനാഥൻ, ഇ.ജി സുരേന്ദ്രൻ, ഇ.എം കൃഷ്ണൻകുട്ടി, ഇ.കെ ബിജു, സണ്ണി മാധവ്, ഗീതാ പ്രസാദ്, സ്വപ്ന പ്രദീപ്, ബിന്ദു മോഹൻലാൽ, നാസർ, ഫൈസൽ, സുനിത, മിത്രം സന്തോഷ്, പി.കെ റഫീക്ക്, നല്ലകത്ത് സുരേഷ്, സുദു പതിശ്ശേരി എന്നിവരാണ് ഇടതു പാനലിലെ അംഗങ്ങൾ. ഇക്കുറി യു.ഡി.എഫ് മത്സര രംഗത്തെത്തിയെങ്കിലും കാര്യമായ ചെറുത്ത് നിൽപ്പൊന്നും കാഴ്ച വയ്ക്കാനായില്ല. വിജയിച്ച അംഗങ്ങളെ സി.പി.എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ , സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് കെ.കെ അബീദലി തുടങ്ങിയവർ ഹാരാർപ്പണം നടത്തി. ആഹ്ളാദ പ്രകടനവും നടന്നു..