jos-
ഡോ.കെ.എം.ജോസ്

തൃശൂർ: വ്യവസായ വകുപ്പിന് കീഴിലുള്ള സഹകരണ മേഖലയിലെ ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമായ ചാലക്കുടി ആമ്പിക് ഫാർമസി ഭരണസമിതി ചുമതല ഏറ്റെടുത്തു. പ്രസിഡന്റായി ഡോ. കെ.എം. ജോസിനെയും വൈസ് പ്രസിഡന്റായി ഡോ. പി. ഗോപിദാസിനെയും ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പാനലിൽ മത്സരിച്ച ഒമ്പത് പേരും ഏക കണ്ഠമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡോ. കെ.എം. ജോസ്, ഡോ. പി. ഗോപിദാസ്, ഡോ. പി.കെ. നേത്രദാസ്, ഡോ. പി.ആർ. നീലകണ്ഠൻ, ഡോ. കെ.ബി. സജു, ഡോ. പി. ഉഷ, ഡോ. ആര്യ മൂസ്, ഡോ. ലിറ്റി എം. ഇട്ടിയച്ചൻ, ഡോ. പ്രവീണ എന്നിവരാണ് ഡയറക്ടർമാർ. എ.എം.എ.ഐ ജനറൽ സെക്രട്ടറി ഡോ. സാദത്ത്, ജില്ലാ പ്രസിഡന്റ് ഡോ. രവി മൂസ് എന്നിവർ വിജയികളെ അനുമോദിച്ചു. രാഘവൻ തിരുമുല്പാട് അടക്കമുളള വൈദ്യമഹാരഥന്മാർ തുടങ്ങിയ പ്രസ്ഥാനമാണ് ആമ്പിക് ഫാർമസി.