തൃശൂർ: കാൽനൂറ്റാണ്ട് പിന്നിട്ട തൃശൂർ ആർട്‌സ് സൊസൈറ്റി(ടാസ്)യുടെ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു. 10 ദിവസം നീണ്ട ജനകീയ നാടകോത്സവത്തിന്റെ ആദ്യദിനത്തിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം' പ്രദർശിപ്പിച്ചു. 22ന് വള്ളുവനാട് നാദത്തിന്റെ 'കാരി', 23ന് വള്ളുവനാട് ബ്രഹ്മയുടെ 'പാട്ടുപാടുന്ന വെള്ളായി', 24ന്‌കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി', 25ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'ജീവിതപാളം', 26ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ 'നമ്മളിലൊരാൾ', 27ന്‌കോഴിക്കോട് നാടകസഭയുടെ 'പഞ്ചമിപെറ്റ പന്തിരുകുലം', 28ന് കാഞ്ഞിരപ്പള്ളി അമലയുടെ ' ദൂരം', 29ന് ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ', 30ന് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം', 31ന് തിരുവനന്തപുരം ആരാധനയുടെ 'ആ രാത്രി' തുടങ്ങിയ നാടകങ്ങൾ അരങ്ങിലെത്തും. മികച്ച നാടകത്തിന് ഗോൾഡ് ട്രോഫി സമ്മാനമായി നൽകും. മികച്ച സംവിധായകൻ, നടൻ, നടി, ഹാസ്യകഥാപാത്രം എന്നിവർക്കും പുരസ്‌കാരം നൽകുമെന്ന് ടാസിന്റെ പ്രസിഡന്റ് കെ.ആർ. മോഹനനും സെക്രട്ടറി പോൾ കൊച്ചുവീട്ടിലും അറിയിച്ചു.